Skip to main content

ഭരണഭാഷാവബോധ പരിപാടി ഇന്ന് (ജനുവരി 20);  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും

    സംസ്ഥാനത്തെ ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഓഫീസര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ഭരണഭാഷാവബോധ പരിപാടി ഇന്ന്    (ജനുവരി 20) രാവിലെ 10 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. 
ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ പ്രഭാഷണം നടത്തും. ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ കേരളത്തിലെ ഭരണഭാഷ എന്ന വിഷയം അവതരിപ്പിക്കും. ഔദേ്യാഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ആര്‍.എച്ച്. ബൈജു ഭരണഭാഷ മാര്‍ഗ്ഗ രേഖകള്‍ വിശദമാക്കും. ഉച്ചകഴിഞ്ഞ് 3.30ന് കേരളത്തിലെ ഭരണഭാഷാപ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ആര്‍.എസ്. റാണി നന്ദിയും പറയും.
(പി. ആര്‍. കെ.150/18)

date