Post Category
ജാഗ്രത പകര്‍ച്ചരോഗ പ്രതിരോധ ഗൃഹസന്ദര്‍ശനം നാളെ (21.01.2018)
പകര്‍ച്ചരോഗ പ്രതിരോധത്തിനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ജാഗ്രത പരിപാടിയുടെ ഭാഗമായി നാളെ (ജനുവരി 21) ജില്ലയൊട്ടാകെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യസേനാംഗങ്ങളും ആശ, ആരോഗ്യ പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശന ക്യാമ്പയിന് നടത്തും.
വീടുകളില്‍ കൊതുക് പ്രജനനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച ബോധവത്കരണമാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. പാഴ് വസ്തുക്കളുടെ സംസ്കരണവും ആരോഗ്യ പരിപാലന ശീലങ്ങളും സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യും. എല്ലാ വകുപ്പുകളുടേയും രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടേയും പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.
(പി. ആര്. കെ.151/18)
date
- Log in to post comments