ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ സൗജന്യ യൂണിഫോം വിതരണം
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ 2017 മാര്‍ച്ച് 31 വരെ അംഗമായിട്ടുളള സ്ഥിരാംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യും. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിതരണോദ്ഘാടനം നടത്തി. തുടര്‍ന്നുളള വിതരണം ജനുവരി 22 മുതല്‍ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ നടക്കും. അര്‍ഹരായ മുഴുവന്‍ ആളുകളും സൗജന്യ യൂണിഫോം വാങ്ങുവാന്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. യൂണിഫോം കൈപ്പറ്റുന്നതിന് ക്ഷേമനിധി അംഗം നേരിട്ടു വരേണ്ടതും ഫോട്ടോ പതിച്ച ടിക്കറ്റ് കണക്കെഴുതുന്ന ബുക്കും മാസവരിസംഖ്യ അടയ്ക്കുന്ന പാസ് ബുക്കും നിര്‍ബന്ധമായും കൊണ്ടുവരണം. 2017 ഡിസംബര്‍ മാസം വരെയെങ്കിലും മാസവരി സംഖ്യ അടച്ചു തീര്‍ത്തവര്‍ക്കാണ് സൗജന്യ യൂണിഫോം ലഭിക്കുന്നത്. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആളുകളും 2018 വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അങ്കൗണ്ട് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പികള്‍ സഹിതം ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2300390
(കെ.ഐ.ഒ.പി.ആര്-143/18)
- Log in to post comments