Skip to main content

പാറശ്ശാല പഞ്ചായത്തില്‍ വിഷരഹിത പച്ചക്കറി പദ്ധതി

 

 

     വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി.  കീഴത്തോട്ടം വാര്‍ഡിലെ വീടുകളില്‍ തൈകള്‍ നല്‍കിക്കൊണ്ട് പാറശ്ശാല  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.  പാറശ്ശാല കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി പദ്ധതി നടപ്പാക്കുന്നതിലൂടെ ജനങ്ങളെ പച്ചക്കറി കൃഷിയില്‍ തല്പരരാക്കാനും അതുവഴി പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാക്കാനും ലക്ഷ്യം വെക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുള്ള അറിവും അനുഭവവും ഉള്‍ക്കൊണ്ട് ജൈവ കൃഷി വ്യാപിപ്പിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.തുടര്‍ച്ചയായി മൂന്നാം തവണയാണ് വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടിലും മുളക്,കത്തിരിക്ക,വെണ്ടക്ക. പയര്‍,തക്കാളി എന്നിവയുടെ തൈകളും വിത്തുമാണ് നല്‍കുന്നത്.ഓരോ ഇനത്തിന്റെയും അഞ്ചു തൈകള്‍ അങ്ങനെ ആകെ 25 തൈകളാണ് ഒരു വീടിനു ലഭിക്കുക.
(പി.ആര്‍.പി. 16/2020)

 

date