Skip to main content

കായിക അഭിരുചിയുള്ളവരെ സര്‍ക്കാര്‍ വിളിക്കുന്നു

തിരുവനന്തപുരം രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-2021 അധ്യയന വര്‍ഷത്തിലേക്ക് ആറ് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലേക്കും പ്ലസ് വണ്‍ ക്ലാസിലേക്കും കുട്ടികളെ തരഞ്ഞെടുക്കുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ടാലന്റ് ഹണ്ട് സെലക്ഷന്‍ ട്രയല്‍ നടത്തും. ജനുവരി 20 ന്  കമ്പല്ലൂര്‍ ഗവണ്‍മെന്റ് പയര്‍സെക്കന്ററി സ്‌കൂളിലും 21 ന് ചാമുണ്ഡിക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലും 22 ന് കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും 23 ന് കുണ്ടംകുഴിയിലും വെള്ളച്ചാലിലും രാവിലെ എട്ടു മുതല്‍ തെരഞ്ഞെടുപ്പ് നടക്കും. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍,വോളീബോള്‍,തായക്കോണ്ടോ, റസ്ലിങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ് ജൂഡോ ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവര്‍ http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍; 9846799181.

date