Skip to main content

ഇന്ത്യ എന്ന റിപ്പബ്ലിക്' കലാജാഥയ്ക്ക്  സ്വീകരണം നല്‍കി

'ഇന്ത്യ എന്ന റിപ്പബ്ലിക്' സന്ദേശവുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച കലാജാഥയ്ക്ക് നീലേശ്വരം നഗരസഭ ഭരണസമിതി സ്വീകരണം നല്‍കി.  നീലേശ്വരം തളിയില്‍ അമ്പലം ജങ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സാക്ഷരതാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും സംസ്ഥാന കലാജാഥയെ സ്വീകരിച്ചു.തുടര്‍ന്ന് നീലേശ്വരം  നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.   നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു.  സ്ഥിരംസമിതി ചെയര്‍മാന്മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി. രാധ, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ കെ.വി. ഉഷ, കെ.വി. രാധ, പി. ഭാര്‍ഗ്ഗവി, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജു ജോണ്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സോയ നാസര്‍ എന്നിവര്‍ സംസാരിച്ചു  കൗണ്‍സിലര്‍ കെ. തങ്കമണി സ്വാഗതവും, സാക്ഷരതാ നോഡല്‍ പ്രേരക് ഇ. രാധ നന്ദിയും പറഞ്ഞു.   തുടര്‍ന്ന് കലാജാഥയിലെ അംഗങ്ങള്‍ അവതരിപ്പിച്ച ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി.

  

date