മടിക്കൈ പഞ്ചായത്തിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
മടിക്കൈ ഗ്രാമപഞ്ചായത്തിലെ പൂത്തക്കാല്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ കെട്ടിടവും ചെരണത്തല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കെട്ടിടവും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പൂത്തക്കാല്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ കെട്ടിടം 50 ലക്ഷം രൂപ ഉപയോഗിച്ചും ചെരണത്തല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കെട്ടിടം 25 ലക്ഷം രൂപ ഉപയോഗിച്ചും ആണ് നിര്‍മ്മിച്ചത്.
പൂത്തക്കാല്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ .മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വൈശാഖ് ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രമീള,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം കുഞ്ഞമ്പു,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശശീന്ദ്രന്‍ മടിക്കൈ,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം അബ്ദുള്‍ റഹിമാന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി ഇന്ദിര,ഗ്രമപഞ്ചായത്ത് മെമ്പര്‍മാരായ എം വത്സല,ടി സരിത,ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിവി ജയരാജ് എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് അംഗം പി സുശീല സ്വാഗതവും പ്രധാനാധ്യാപകന്‍ വി ഗോപി നന്ദിയും പറഞ്ഞു.
ചെരണത്തല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വൈശാഖ് ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രമീള,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം കുഞ്ഞമ്പു,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശശീന്ദ്രന്‍ മടിക്കൈ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് സ്ഥിരം സമിതി അധ്യക്ഷന്‍ എം അബ്ദുള്‍ റഹിമാന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി ഇന്ദിര, ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിവി ജയരാജ് എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എം സന്തോഷ് സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ ശശിധരന്‍ നന്ദിയും പറഞ്ഞു
- Log in to post comments