Skip to main content

കല്ലറയില്‍ വിതയുത്സവം ഇന്ന്

എന്‍റെ കല്ലറ കോട്ടയത്തിന്‍റെ നെല്ലറ- തരിശുനില നെല്‍കൃഷി വികസന പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ   പറപ്പള്ളിച്ചാല്‍ പാടശേഖരത്തില്‍ ഇന്ന് (ജനുവരി 19) വിത്തെറിയും.

രാവിലെ 10.30 ന് നടക്കുന്ന വിതയുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനംചെയ്യും. പത്തു വര്‍ഷമായി തരിശ് കിടന്ന പതിനേഴര ഏക്കര്‍ പാടശേഖരത്തില്‍  12 പേരടങ്ങുന്ന പാടശേഖര സമിതിയാണ് ഉമ ഇനത്തില്‍പ്പെട്ട വിത്ത് വിതയ്ക്കുന്നത്.

യന്ത്രസഹായത്താല്‍ മണ്ണ് ഇളക്കി വാച്ചാലുകള്‍ നവീകരിച്ചാണ് തരിശ് ഭൂമി കൃഷിയോഗ്യമാക്കിയത്. കക്ക, വിത്ത് തുടങ്ങിയവ കല്ലറ കൃഷിഭവന്‍ സൗജന്യമായി വിതരണം ചെയ്തു. 

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ അനൂപ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കൃഷിവകുപ്പിന്‍റെ സമഗ്ര പച്ചക്കറി വികസന തീവ്രയജ്ഞമായ ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മ ചന്ദ്രന്‍ നിര്‍വഹിക്കും.
 
ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.കെ. രഞ്ജിത്ത്,  മേരി സെബാസ്റ്റ്യന്‍, കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോണി തോട്ടുങ്കല്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഇ.വി. ജയമണി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി തോമസ്,  കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സിബി തോമസ്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മുഹമ്മദ് ഷരീഫ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി, പറപ്പള്ളിച്ചാല്‍ പാടശേഖര സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date