Post Category
പുനര്‍ജ്ജനി: സെമിനാര്‍ സംഘടിപ്പിച്ചു
ഹരിതകേരളം മിഷന് ബസേലിയേസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്ന് പുനര്‍ജ്ജനി സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വികേന്ദ്രീകൃത മാലിന്യ സംസ്കരണവും പൊതു സമൂഹത്തിന്റെ പങ്കും എന്ന വിഷയത്തില്‍ ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ് ക്ലാസെടുത്തു. പാഴ് തുണികളും പത്രക്കടലാസും ഉപയോഗിച്ച് ബാഗുകള്‍, പെന്‍സില്‍ പൗച്ച്, പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുളള ലൈഫ് ജാക്കറ്റ് എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനവും സംഘടിപ്പിച്ചു
പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. സാനി മേരി ബെഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനവും ചടങ്ങില്‍ നടന്നു.
date
- Log in to post comments