Post Category
വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
സബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
2019-20 വര്‍ഷത്തില്‍ കഥകളി, ഓട്ടന്‍ തുളളല്‍, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മത്സരിച്ചവരെയാണ് പരിഗണിക്കുന്നത്. കുടുംബവാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും.
date
- Log in to post comments