സൈന്യത്തെ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കരസേനയുടെ ആര്‍മി മേളക്ക് തുടക്കമായി
രാജ്യത്തിന്റെ സുരക്ഷാ സേനയെ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ അവസരമൊരുക്കി 'സേനയെ അറിയാം' എന്ന പേരില്‍ മലപ്പുറത്ത് ആര്‍മി മേളക്കു തുടക്കമായി. എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന മേള. കരസേനയുടെ കേരളം -കര്‍ണ്ണാടകം ഉപ മേഖല കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ മേജര്‍ ജനറല്‍ കെ.ജെ. ബാബു മേള ഉദ്ഘാടനം ചെയ്തു. കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും സേനയിലേക്കു കടന്നു വരാനുള്ള അവസരങ്ങള്‍ മനസിലാക്കാനും യുവ സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വീര യോദ്ധാക്കളുടെ നാടായ മലപ്പുറത്ത് സേനയെ അറിയാന്‍ അവസരമൊരുക്കിയുള്ള മേളക്ക് ലഭിച്ച ജനപങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പയനീര്‍ കോര്‍പ്സ് ആര്‍മിയില്‍ അംഗങ്ങളായിരുന്ന പയനീര്‍ കോരപ്പന്‍, കുട്ടിയയമു അയമു, ബ്രിട്ടീഷ് ഇന്ത്യാ സേനയില്‍ അംഗമായിരുന്ന എം. കരുണാകരന്‍ എന്നിവരെ യുദ്ധ സേവാ മെഡല്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന വീര വനിത പത്മാവതി അമ്മ, രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ മാതാ പിതാക്കള്‍, ഭാര്യമാര്‍ എന്നിവര്‍ക്കും സൈന്യം ആദരമര്‍പ്പിച്ചു. കോഴിക്കോട് എന്‍.സി.സി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എ.വൈ. രാജന്‍, ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ബാബു ഫ്രാന്‍സിസ്, കണ്ണൂര്‍ ഡി.എസ്.സി. കമാന്‍ഡന്റ് കേണല്‍ പുഷ്പേന്ദര്‍ സിങ് ജിങ്ക്വന്‍, ജില്ലാ പൊലീസ് മേധാവിയും എം.എസ്.പി. കമാന്‍ഡന്റുമായ യു. അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
സേനാംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളായിരുന്നു ഉദ്ഘാടന ചടങ്ങില്‍ മുഖ്യ ആകര്‍ഷണം. മിലിട്ടറി ബാന്റിന്റെ സംഗീത വിരുന്നും കാണികളെ കയ്യിലെടുത്തു. സുരക്ഷാ സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സേനയെ പരിചയപ്പെടുത്തുന്നതിനും സൈന്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ മേളയിലുണ്ട്. യോഗ്യതാവിവരങ്ങള്‍, ശമ്പളം മറ്റ് ആനൂകൂല്്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. വിവിധ സ്റ്റാളുകളില്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രദര്‍ശനം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. വിമുക്ത ഭട•ാരും കുടുംബങ്ങളും വിദ്യാര്‍ഥികളും നാട്ടുകാരുമായി നിരവധി പേരാണ് മേള കാണാനെത്തിയത്. സമാപന ദിവസമായ ഇന്ന് (ജനുവരി 19) സേനാംഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കും.
- Log in to post comments