Skip to main content

ആരോഗ്യ വകുപ്പില്‍ കരാര്‍ നിയമനം

 

യു.ഡി.ഐ.ഡി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്  ആരോഗ്യ വകുപ്പ് ഒരു ഡോക്ടറെയും ഒന്‍പത് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ഡാറ്റ എന്‍ട്രി ഓപ്പററേറ്റര്‍മാരെയും രണ്ടു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവരെയാണ് ഡോക്ടര്‍ തസ്തികയില്‍ പരിഗണിക്കുന്നത്.

വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 25ന് രാവിലെ 11ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഹാജരാകണം. 

date