ജില്ലാതല പട്ടയമേള: സംഘാടകസമിതി രൂപീകരിച്ചു 2004 പട്ടയങ്ങള്‍ വിതരണം ചെയ്യും
കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജനുവരി 27 ന് നടക്കുന്ന ജില്ലാതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് ,രാജ് മോഹന്‍ ഉണ്ണിത്താന് എം പി എന്നിവര്‍ മുഖ്യ രക്ഷാധികാരികളും എം എല്‍ എ മാരായ എം സി ഖമറുദ്ദീന് കെ കുഞ്ഞിരാമന് എം രാജ ഗോപാലന് എന്നിവര്‍ രക്ഷാധികാരികളുമാണ് . എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാണ് സംഘാടക സമിതി ചെയര്മാന്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ജനറല്‍ കണ്‍വീനര്‍ ആണ്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ ഡി എം എന്‍.ദേവീദാസ് അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര. സബ് കളക്ടര്‍ അരുണ്‍ കെ വിജയന് ,ആര് ഡി ഒ കെ രവികുമാര്‍ ഡപ്യൂട്ടി കളക്ടര്‍ (എല്‍ ആര്) അഹമ്മദ് കബീര്‍ ഡപ്യൂട്ടി കളക്ടര്‍ (ആര് ആര് )പി ആര് രാധിക എന്നിവര്‍ സംസാരിച്ചു.,രാഷട്രീയ കക്ഷി പ്രതിനിധികളായ വി രാജന്, മൂസാബി ചെര്‍ക്കള , എം കുഞ്ഞമ്പു നായര്‍, എ കുഞ്ഞിരാമന് നായര്‍, പി പി രാജു തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൗണ്‍ ഹാളില്‍ 27 ന് രാവിലെ 10 ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യും. മേളയില്‍ 2004 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂപരിഷ്കരണത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടയമേളയോടനുബന്ധിച്ച് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.രവിരാമന്‍ പ്രഭാഷണം നടത്തും
- Log in to post comments