Post Category
നവകേരളം സംസ്ഥാനതല ഉപന്യാസ മത്സരം: സമ്മാനദാനം 22ന്
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന നവകേരളം ഉപന്യാസ മത്സരത്തിന്റെ സംസ്ഥാനതല വിലയിരുത്തൽ 21നും 22നും തിരുവനന്തപുരം എസ്.സി.ഇ.ആർ.ടിയിൽ നടക്കും. 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും.
22ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ തലത്തിൽ നവകേരള നിർമ്മിതിയിൽ കുട്ടികളുടെ പങ്കാളിത്തം ഹയർ സെക്കൻഡറി തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിർമ്മിതി എന്നിവയാണ് വിഷയങ്ങൾ. വിജയികളായി തെരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി വിക്ടേഴ്സ് ചാനലിൽ റിയാലിറ്റി ഷോ മാതൃകയിൽ ചിത്രീകരണം ഉണ്ടാകും.
പി.എൻ.എക്സ്.282/2020
date
- Log in to post comments