Skip to main content

മെഡിക്കൽ ഓഫീസർ തസിതികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിൻറെ കീഴിൽ ജില്ലയിലെ വിവിധ ഗവ. ആയുർവ്വേദ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ തസിതികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. ബി.എ.എം.എസ് ബിരുദം, റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ പേര്, വയസ്, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 24ന് രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന വോക്ക് - ഇൻ - ഇൻറർവ്യൂവിൽ പങ്കെടുക്കണം.

date