പട്ടികവർഗ വിദ്യാർഥികളുടെ സ്കോളർഷിപ്പ്;യൂസർനെയിമും പാസ് വേർഡും ശേഖരിക്കണം
ആലപ്പുഴ: സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച സ്കോളർഷിപ്പ് 2019-20 വർഷം മുതൽ ഇ -ഗ്രാൻറ്സ് മുഖേനയാണ് വിതരണം ചെയ്യുന്നത്. ഇ-ഗ്രാൻറ്സ് മുഖേന സ്കോളർഷിപ്പിനുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർ പുനലൂർ ട്രൈബൽ ഡവലപ്മെൻറ് ഓഫീസിൽ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചു. പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രീ-മെട്രിക് തല വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർ ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് ഇ-ഗ്രാൻറ് പോർട്ടലിൽ ലോഗിൻ ചെയ്യുന്നത്. യൂസർ നെയിമും പാസ് വേർഡും ലഭ്യമാക്കിയിട്ടില്ലെങ്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന (ബ്ലോക്ക്, മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) പ്രദേശത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് കരസ്ഥമാക്കണമെന്ന് പുനലൂർ ട്രൈബൽ ഡവൽപ്മെൻറ് ഓഫീസർ അറിയിച്ചു.
- Log in to post comments