Post Category
ദന്താരോഗ്യ ബോധവല്‍ക്കരണ പരിപാടി ജില്ലാതല ഉദ്ഘാടനം
ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന ശ്രദ്ധ 2020 ദന്താരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ ഡോ.എം സുര്ജിത്ത്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി ചെയര്മാന് ഡോക്ടര്‍ ടി രത്നാകരന് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ അനില്‍ തുണോളി, ഐ.ഡി.എ നോര്‍ത്ത്മലബാര്‍ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. മഹേഷ് രാജ് ജില്ലാ കണ്‍വീനര്‍ ഡോക്ടര്‍ എം രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ അരുണ്‍ ശ്യാം, കബീര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
date
- Log in to post comments