Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്വയം തൊഴില്‍ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. പദ്ധതി പ്രകാരം വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍/ മോട്ടോര്‍ വാഹന വായ്പ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്.  വായ്പാ തുക 60 മാസ തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036.

 

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം ജനുവരി 21 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 21/01/2020 എന്നും ആയിരിക്കണം.   (സൈറ്റ് അഡ്രസ്: (202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org ല്‍ Certificate Attestation).  ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 04972765310, 04952304885

 

കായിക വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു
തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വര്‍ഷത്തേക്ക് ആറ്, ഏഴ്, എട്ട് ഒമ്പത്, പ്ലസ് വണ്‍/വി എച്ച് എസ് സി ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കോണ്ടോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്(പെണ്‍കുട്ടികള്‍) എന്നീ  ഇനങ്ങളില്‍ താല്‍പര്യമുള്ള കുട്ടികളെ  തെരഞ്ഞെടുക്കുന്നു.  താല്‍പര്യമുള്ള കുട്ടികള്‍ക്ക് സംസ്ഥാന കായിക യുവജന കാര്യാലയം ടാലന്റ് ഹണ്ട് എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാവുന്നതാണ്. ജനുവരി 20 ന് കതിരൂര്‍ ജി എച്ച് എസ്, 21 ന് ആറളം ജി എച്ച് എസ് എസ്, 22 ന് ശ്രീകണ്ഠപുരം ജി എച്ച് എസ് എസ്, 23 ന് പ്രാപ്പൊയില്‍ ജി എച്ച് എസ് എസ്,  24 ന് കല്യാശ്ശേരി കെ പി ആര്‍ ജി സ്മാരക ജി എച്ച് എസ് എസ്, പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജനന തീയതി തെളിയിക്കുന്ന രേഖ, ജില്ലാ സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം തെരഞ്ഞെടുപ്പു കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് മുമ്പായി ഹാജരാകണം.  വിദ്യാര്‍ഥികള്‍ക്ക് http://gvrsportsschool.org/talenthunt ല്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ഫോണ്‍: 9746454744

 

ജില്ലാതല ജനകീയ കമ്മിറ്റി യോഗം
വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപം കൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി യോഗം ജനുവരി 29 ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

പട്ടയ കേസുകളുടെ വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ജനുവരി 20, 21, 22, 23, 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടയകേസുകളുടെ വിചാരണ യഥാക്രമം ഫെബ്രുവരി 17, 18, 19, 20, 22, 24 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡിലെ ചാണോക്കുണ്ട് പാലം പുനര്‍ നിര്‍മ്മിക്കുന്നതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 22 മുതല്‍ നിരോധിച്ചു.  വാഹനങ്ങള്‍ ഒടുവള്ളിത്തട്ട് - നടുവില്‍ - കരുവഞ്ചാല്‍ വഴി തിരിച്ചുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അഴീക്കോട് സൗത്ത് അംശം ദേശം റി സ 625/9ല്‍ പെട്ട 4.15 ആര്‍ വസ്തു ജനുവരി 20 ന് രാവിലെ 11 മണിക്ക് അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ അഴീക്കോട് സൗത്ത് വില്ലേജ് ഓഫീസിലും കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ റൂറല്‍ ഐ സിഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രിസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 30 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  

 

റീ ടെണ്ടര്‍
ആറളം വൈല്‍ഡ് ലൈഫ് റെയ്ഞ്ചിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റേഷന്‍ കെട്ടിടം, ടൈപ്പ് - 2 ക്വര്‍ട്ടേഴ്‌സ്, സ്റ്റാഫ് ക്യാമ്പ് ഹൗസ് എന്നിവിടങ്ങളിലെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ക്കും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സ് അത്യാവശ്യ റിപ്പയറിങ് പ്രവൃത്തി എന്നിവക്ക് റീ ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 30 ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2493160.

 

റീ കൗണ്ടിംഗിന് അപേക്ഷിക്കാം
ജൂലൈയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ എഞ്ചിനീയറിങ് ഡ്രോയിങ് വിഷയത്തിന് ലഭിച്ചിട്ടുള്ള മാര്‍ക്കില്‍ റീ കൗണ്ടിംഗ് ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജനുവരി 23 ന് മൂന്ന് മണിക്ക് മുമ്പ് കണ്ണൂര്‍ ഐ ടി ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835183.

രജിസ്‌ട്രേഷന് അപേക്ഷിക്കാം
ജില്ലയില്‍ 2012 മുതല്‍ ഉല്‍സവാഘോഷങ്ങളില്‍ നാട്ടാനകളെ ഉപയോഗിച്ചുവന്ന ക്ഷേത്രങ്ങള്‍/ദേവസ്വങ്ങള്‍/നേര്‍ച്ച കമ്മിറ്റികള്‍ എന്നിവര്‍ക്ക് നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ല മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
2012 ന് മുമ്പ് നാട്ടാനയെ എഴുന്നള്ളിച്ചിരുന്നുവെന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രവും അവ തെളിയിക്കുന്ന പത്രവാര്‍ത്തയോ ഫോട്ടോയോ മറ്റ് അനുബന്ധ രേഖകളോ അപേക്ഷ ഫോമിനോടൊപ്പം സമര്‍പ്പിക്കണം.  ജനുവരി 20 മുതല്‍   അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സ്വീകരിക്കും.
ഫോണ്‍:  04972705105,  9447979151.

ടെണ്ടര്‍ ക്ഷണിച്ചു
പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 25 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2447299.

 

മരം ലേലം
പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ റോഡ്‌സ് ഡിവിഷനുകീഴിലുള്ള നാവിക അക്കാദമി - ഏഴിമലയിലേക്കുള്ള മാടായി - ടിബി മുട്ടം - പാലക്കോട് - എട്ടിക്കുളം ഹൈസ്‌കൂള്‍ റോഡില്‍ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വിവിധയിനം മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനായുള്ള ലേലം  ജനുവരി 21 ന് 11 മണിക്ക്  കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.    ഫോണ്‍: 0497 2705305.

ടെണ്ടര്‍ ക്ഷണിച്ചു
ആറളം ഫാമില്‍ പുതുതായി അനുവദിച്ച ഓടന്തോട് അക്ഷയ കേന്ദ്രത്തിലേക്ക് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചക്ക് ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ ടെണ്ടര്‍ സ്വീകരിക്കും.

ഭരണാനുമതിയായി
കെ  കെ രാഗേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വീതം വിനിയോഗിച്ച് ജില്ലയിലെ  ചെട്ടിയാംപറമ്പ് ഗവ.യു പി സ്‌കൂള്‍, വെള്ളാട് ഗവ.യു പി സ്‌കൂള്‍, മാലൂര്‍ ഗവ.എച്ച് എസ് എസ്, കൂത്തുപറമ്പ് ഗവ.എച്ച് എസ് എസ്, ചിറക്കല്‍ രാജാസ് എച്ച് എസ് എസ്, മുണ്ടേരി ഗവ.എച്ച് എസ് എസ്, കല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക എച്ച് എസ് എസ് എന്നിവയ്ക്ക് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
 

date