Skip to main content

കേന്ദ്ര പിന്നോക്ക വിഭാഗ സാമ്പത്തികവികസന കോർപ്പറേഷന്റെ നൈപുണ്യ വികസന പരിപാടിക്ക് ഐ.എച്ച്. ആർ.ഡിയുമായി ധാരണാപത്രം

 

 

കേന്ദ്ര പിന്നോക്ക വിഭാഗ സാമ്പത്തിക വികസന

കോർപ്പറേഷൻ (NBCFDC) കേരളത്തിലെ വിവിധ ജില്ലകളിൽ

സൗജന്യ നൈപുണ്യ വികസന പരിശീലന പരിപാടി

നടപ്പിലാക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ

ഐ.എച്ച്. ആർ.ഡിയുമായി ധാരണാ പത്രം ഒപ്പു വച്ചു.

NBCFDC യ്ക്കു വേണ്ടി മാനേജിങ് ഡയറക്ടർ കെ.നാരായൺ

ഐ.എച്ച്. ആർ.ഡിയ്ക്കു വേണ്ടി ഡയറക്ടർ

ഡോ.പി.സുരേഷ് കുമാർ എന്നിവരാണ് ധാരണാ പത്രം

ഒപ്പ് വച്ചത്. ഇലക്ട്രിക്കൽ, ഇലക്ട്രേണിക്സ്, സോളാർ,

ഡി.റ്റി.എ.ച്ച് ഐ.റ്റി മേഖലയിലാണ് കോഴ്സുകൾ

ആരംഭിക്കുന്നത്.

 

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന

ഐ.എച്ച്. ആർ.ഡി സ്ഥാപനങ്ങളിലാണ് പരിശീലന

പരിപാടി നടപ്പിലാക്കുന്നത്. പതിനെട്ടു വയസ്

പൂർത്തിയായതും കുടുബ വാർഷിക വരുമാനം 3

ലക്ഷത്തിൽ താഴെയുള്ള മറ്റു പിന്നോക്ക വിഭാഗത്തിൽ

(OBC) പെട്ടവർക്കും, കുടുബ വാർഷിക വരുമാനം 1

ലക്ഷത്തിൽ താഴെയുള്ള സാമ്പത്തികമായി പിന്നോക്ക

വിഭാഗത്തിൽ പെട്ടവർക്കും 60 വയസ്സിനു മുകളിലുള്ള

മുതിർന്ന പൗരൻമാർക്കുമാണ് കോഴ്സുകൾ നടത്തുന്നത്.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക്

ആയിരം രൂപ നിരക്കിൽ പരിശീലന വേതന ബത്തയായി

നൽകുന്നതാണ്

വിദ്യാർത്ഥികളെ സ്വയം സംരഭകരോ

സ്ഥിരവരുമാനം ഉരപ്പാക്കുന്ന വ്യക്തികളോ ആക്കി

മാറ്റുകയോണ് NBCFDC യുടെ ആത്യന്തിക ലക്ഷ്യം എന്നും

ഈ ലക്ഷ്യ നിർവ്വഹണത്തിനു വേണ്ടി ഐ.എച്ച്.

ആർ.ഡിയുടെ 86 സ്ഥാപനങ്ങളിലൂടെ സൗജന്യ നൈപുണ്യ

വികസന പരിശീലന പരിപാടി നടപ്പിലാക്കുന്നതിന്

NBCFDCയ്ക്ക് അതിയായ സന്തോഷമുണ്ട് എന്നും NBCFDC

എം.ഡി കെ.നാരായൺ സൂചിപ്പിച്ചു. ഓരോ കുടുബത്തിലും

സ്ഥിരവരുമാനമുള്ള ഒരു വ്യക്തിയെ പ്രസ്തുത സൗജന്യ

 

നൈപുണ്യ വികസന പരിശീലന പരിപാടിയിലൂടെ

ലക്ഷ്യമാക്കുന്നതെന്ന് ഐ.എച്ച്. ആർ.ഡി ഡയറക്ടർ

ഡോ.പി.സുരേഷ് കുമാർ അറിയിച്ചു. മോഡൽ

 എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനു തോമസ് 

മോഡൽ ഫിനിഷിംങ് സ്കൾ കലൂരിൽ വച്ച് നടന്ന ചടങ്ങിൽ

സന്നിഹിതനായിരുന്നു.

date