Skip to main content

പേപ്പര്‍ പേന, ബാഗ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി

 

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ, ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുറവൂര്‍, കുത്തിയതോട് സി ഡി എസുകളിലെ ബാലസഭാ കുട്ടികള്‍ക്കായി പേപ്പര്‍ബാഗ്, പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. പ്ലാസ്റ്റിക്കിനെതിരെ അവബോധ ക്ലാസും നടത്തി. തുറവൂര്‍, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

പ്ലാസ്റ്റിക് രഹിത പഞ്ചായത്തെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബാലസഭ കുട്ടികള്‍ക്കായി ഏകദിന പരിശീലനം നടത്തിയത്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പഴമയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്ന തരത്തിലായിരുന്നു പരിശീലനം. പേപ്പര്‍ പേന, ബാഗ്, ഗിഫ്റ്റ് കവര്‍, പോസ്റ്റല്‍ കവര്‍ ,പാഴ്‌സല്‍ കവര്‍ എന്നിവയുടെ നിര്‍മാണത്തിലും പരിശീലനം നല്‍കി. സി ഡി എസ് ചാര്‍ജ് ഓഫീസര്‍മാരായ എ.എഫ് ഫൗലാദ്, അജയകുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ എം.ജി സുധര്‍മ്മിണി, എസ് ജയശ്രീ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സി.വി അരുണ്‍, അനിയന്‍കുഞ്ഞ്, ശ്രീദേവി, ജലജ, സുരേഷ്, ധന്യ സാജു, ധന്യ വേണുഗോപാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

date