Post Category
ധാതു ലവണ മിശ്രിതം വിതരണം ചെയ്തു
ആലപ്പുഴ: പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ പശുക്കള്‍ക്കുള്ള ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാലിന് സബ്സിഡി, കന്നുകുട്ടി പരിപാലനം, കിടാരിയെ വാങ്ങല്‍, മുട്ടകോഴി വിതരണം തുടങ്ങി വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ നടത്തുന്നത്. 38 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ടോമി ഉലഹന്നാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷറഫുദ്ദീന്‍, ഡോ. ധന്യ പി. പൈ എന്നിവര്‍ ക്ലാസെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാരായ പി.ജി മോഹനന്‍,മഞ്ജു സുധീര്‍, പഞ്ചായത്തംഗങ്ങളായ പ്രസീത വിനോദ്, ഉഷ മനോജ്, നൈസി ബെന്നി, എം.വി മണിക്കുട്ടന്‍, സജിമോള്‍ മഹേഷ്,പഞ്ചായത്ത് സെക്രട്ടറി ഗീത കുമാരി എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments