Skip to main content

ചേര്‍ത്തല കനാല്‍ കയ്യേറ്റം; ഒഴിപ്പിക്കാന്‍ നടപടിയെടുക്കും

 

 

ചേര്‍ത്തല കനാലിന്‍റെ നഗരത്തിലെ മോഡിപിടിപ്പിക്കല്‍ പദ്ധതിയുടെ പുരോഗതിക്കായി കനാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കളക്ട്രേറ്റില്‍ മന്ത്രി പി.തിലോത്തമന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ നീക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കും.ചേര്‍ത്തല നഗരസഭ ഈ നിര്‍ദ്ദേശപ്രകാരം കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നല്‍കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. കനാല്‍ വൃത്തിയാക്കി മോഡിപിടിപ്പിക്കുന്ന ജോലികള്‍ ചേര്‍ത്തല ഹൈവേ പാലം മുതലാണ് നടക്കുന്നത്. പലയിടത്തും കയ്യേറ്റക്കാര്‍ തടസ്സം നില്‍ക്കുന്നതിനാല്‍ പണി മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണെന്ന് യോഗം വിലയിരുത്തി.

date