ഗ്രാമസഭാ യോഗം
അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭാ യോഗങ്ങള്‍ ഇന്ന് ആരംഭിക്കും. വട്ടുകുളം, രത്നഗിരി, കളരിപ്പടി, ചാത്തമല, കുറുമുള്ളൂര്‍, നമ്പ്യാകുളം വാര്‍ഡുകളിലെ ഗ്രാമസഭാ യോഗം ഇന്ന് (ജനുവരി 26) യഥാക്രമം കടപ്പൂര് ഗവണ്മെന്റ് എച്ച്.എസ്.എസ്, രത്നഗിരി സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയം, കാണക്കാരി ഗവണ്മെന്റ് എല്‍.പി സ്കൂള്‍, ചിറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
കല്ലമ്പാറ വാര്‍ഡിലെ യോഗം 29ന് കല്ലമ്പാറ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഹാളില്‍ നടക്കും. പട്ടിത്താനം, കാണക്കാരി, വേദഗിരി വാര്‍ഡുകളിലെ യോഗം ഫെബ്രുവരി ഒന്നിന് യഥാക്രമം സെന്റ് ബോണിഫസ് ഓഡിറ്റോറിയം, ചിറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാള്‍ എന്നിവിടങ്ങളിലും കരിംമ്പുംകാല, മുതിരക്കാല, കടപ്പൂര് വാര്‍ഡുകളിലെ യോഗങ്ങള്‍ രണ്ടിന് വെമ്പള്ളി ഗവണ്മെന്റ് യു.പിസ്കൂള്‍, കടപ്പൂര് കുരിശു പള്ളി ഹാള്‍ എന്നിവിടങ്ങളിലും നടക്കും.
- Log in to post comments