Post Category
അമിതവില; കര്‍ശന നടപടി സ്വീകരിക്കും
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗത്തിനായി ഉപയോഗിക്കുന്ന മുഖാവരണത്തിന് (ഫെയ്സ് മാസ്ക്) കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ അമിതവില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതുള്‍പ്പടെയുള്ള കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
date
- Log in to post comments