Post Category
ആശയ വിനിമയ പരിപാടി 16 നും 18 നും
മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്ത ഭട•ാരുമായും വിധവകളുമായുള്ള ആശയ വിനിമയ പരിപാടി മാര്‍ച്ച് 16 നും 18 നും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തും. വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണത്തോടൊപ്പം പെന്‍ഷന്‍ വിഷയങ്ങളില്‍ വ്യക്തത വരുത്തുവാനും പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കാനുമുള്ള അവസരവും മദ്രാസ് റെജിമെന്റ് അധികാരികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ലഭിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 0423-2202450, 4610002607, 0474-2792987 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments