ഒന്നിക്കാം കുടുംബശ്രീ മാട്രിമോണിയിലൂടെ
വിവാഹ ജീവിതത്തിലേക്ക് മികച്ച വഴികാട്ടിയായി കുടുംബശ്രീ മാട്രിമോണി. ഒരുവര്‍ഷം പൂര്‍ത്തീകരിച്ച കുടുംബശ്രീ വൈവാഹിക സഹായ സംവിധാനമായ കുടുംബശ്രീ മാട്രിമോണിയുടെ സേവനം നിരവധിപേരാണ് ഇതിനോടകം പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമാണ് രജിസ്ട്രേഷന്‍. പരുഷന്‍മാര്‍ക്ക് ഒരു വര്‍ഷത്തേക്ക് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. എല്ലാ വിഭാഗത്തില്‍പ്പെ ട്ടവര്‍ക്കും മാട്രിമോണിയുടെ സേവനം പ്രയോജനപ്പെടുത്താം.
പത്താനപുരം ബ്ലോക്ക് പഞ്ചായത്തിലെ വിളക്കുടി അമ്പലം ജംഗ്ഷനിലാണ് ജില്ലയിലെ കുടുംബശ്രീ മാട്രിമോണി ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ രണ്ടായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിരവധി പേരാണ് മാട്രിമോണി വഴി തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയിരിക്കുന്നത്.
മൈക്രോ എന്റര്‍പ്രണര്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാരായ എന്‍ ഗീത, കെ ആര്‍ ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. www.kudumbashreematrimonial.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
വിളക്കുടി അമ്പലമുക്കിലെ ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഓഫീസ് പ്രവര്‍ത്തനം.
മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പ്രൊഫൈലിലെ ആധികാരികത കുടുംബശ്രീ നെറ്റ്വര്‍ക്ക് വഴി ഉറപ്പ് വരുത്താന്‍ സാധിക്കുന്നതിനാലാണ് പദ്ധതിക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ജി സന്തോഷ്‌കുമാര്‍ പറഞ്ഞു.
- Log in to post comments