Skip to main content

ജില്ലാ ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; കെ ബി മുരളീകൃഷ്ണന്‍ പ്രസിഡന്റ്, ഡി സുകേശന്‍ സെക്രട്ടറി

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി കെ ബി മുരളീകൃഷ്ണനെയും സെക്രട്ടറിയായി ഡി സുകേശനെയും തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീലയുടെ സാന്നിധ്യത്തില്‍ ഡോ വള്ളിക്കാവ് മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് 2020-25 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായി എ എസ് ഷാജിയെയും ജോയിന്റ് സെക്രട്ടറിയായി പ്രൊഫ. ബി ശിവദാസന്‍പിള്ളയേയും  തിരഞ്ഞെടുത്തു.
ഡോ വള്ളിക്കാവ് മോഹന്‍ദാസ്, വി പി ജയപ്രകാശ് മേനോന്‍, പി ഉഷാകുമാരി, എം ബാലചന്ദ്രന്‍, എസ് കൃഷ്ണകുമാര്‍, കെ ശിവപ്രസാദ്, ഡോ കെ ബി ശെല്‍വമണി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

date