Post Category
കൃഷി ടെക്‌നീഷ്യ•ാരെ തിരഞ്ഞെടുക്കുന്നു
കിഴക്കേകല്ലട കൃഷിഭവന്‍ കാര്‍ഷിക കര്‍മസേനയിലേക്ക് കൃഷി ടെക്‌നീഷ്യ•ാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കിഴക്കേകല്ലട പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. പത്താം ക്ലാസ് ജയിച്ചതും കൃഷിപ്പണി ചെയ്യാന്‍ സന്നദ്ധത ഉള്ളവരും ആയിരിക്കണം അപേക്ഷകര്‍. വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ യോഗ്യത അഭിലഷണീയം. പരീക്ഷ, തൊഴില്‍ വൈദഗ്ധ്യം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ഫോട്ടോ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പഞ്ചായത്തിലെ സ്ഥിരതാമസക്കാരനാണെന്നുള്ള രേഖയുടെ പകര്‍പ്പും സഹിതം അപേക്ഷ മാര്‍ച്ച് 18 നകം കിഴക്കേകല്ലട കൃഷി ഭവനില്‍ സമര്‍പ്പിക്കണം.
date
- Log in to post comments