Skip to main content

പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യരുത് - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അംഗീകൃത ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ പ്രിസ്‌ക്രിപ്ഷന്‍ കൂടാതെ ഹോമിയോ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഹോമിയോ മരുന്നുകള്‍ക്ക് അമിതവില ഈടാക്കരുതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നമെന്നും ഡി എം ഒ അറിയിച്ചു.
ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പുകളോ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികളോ സംഘടിപ്പിക്കരുത്. കോവിഡ് 19 രോഗവ്യാപനം തടയുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഡി എം ഒ ഡോ എം പി ബീന അറിയിച്ചു.

date