കോവിഡ് 19; ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയ്ന്‍ ജില്ലയില്‍ എല്ലായിടത്തും
കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ജില്ലയില്‍ ജനോപകാരപ്രദമാകുന്നു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവത്കരണ സന്ദേശങ്ങള്‍ ഉപയോഗിച്ചു സര്‍വീസ് സംഘടനകള്‍ തുടങ്ങിയ ബ്രേക് ദ ചെയിന്‍ കിയോസ്‌കുകള്‍ പൊതുജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.
കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം. സംഘടനകള്‍ വഴി ഓഫീസുകളിലേക്ക് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളും വിതരണം ചെയ്തു തുടങ്ങി. അടുത്ത രണ്ടാഴ്ചകളില്‍ ഈ പ്രവര്‍ത്തനം ശക്തമാക്കുകയാണെങ്കില്‍ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തും. ബാങ്കുകള്‍, എ ടി എം കൗണ്ടറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
- Log in to post comments