Skip to main content

കോവിഡ് 19; ഒരാളും വിട്ടുപോകാതിരിക്കാന്‍ സര്‍വെയ്‌ലന്‍സ് ശക്തമാക്കി ആരോഗ്യവകുപ്പ്  

കോവിഡ്- 19 രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ/ ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സര്‍വെയ്‌ലന്‍സ് ടീം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രാദേശിക തലത്തിലുള്ള സമഗ്രമായ അടിസ്ഥാന വിവരശേഖരം തുടങ്ങി. ആക്ഷന്‍ പ്ലാന്‍ അനുസരിച്ച്  മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കും. സാമൂഹികമായ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി അയല്‍ക്കാര്‍ക്കും ബോധവത്കരണം നടത്തും.
ഗൃഹസന്ദര്‍ശനം നടത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം. മുതിര്‍ന്ന പൗര•ാരെ ടീമില്‍ ഉള്‍പ്പെടുത്തരുത്. സന്ദര്‍ശക ടീം ആവശ്യമെങ്കില്‍  ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള മരുന്നുകളും എത്തിക്കും.

date