Skip to main content

നിധി ആപ്‌കെ നികട് ഏപ്രില്‍ 13 ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജില്ലാ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടി നിധി ആപ്‌കെ നികട് ഏപ്രില്‍ 13 ന് ചിന്നക്കട പരമേശ്വര്‍ നഗര്‍ പൊന്നമ്മ ചേംബേഴ്‌സില്‍ നടക്കും.
തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം. ഇതിനായുള്ള അപേക്ഷ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍ ഓഫീസ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പരമേശ്വര്‍ നഗര്‍, ചിന്നക്കട വിലാസത്തില്‍ മാര്‍ച്ച് 31 നകം സമര്‍പ്പിക്കണം.
 

date