Skip to main content

കോവിഡ് 19 ബ്രേക്ക് ദി ചെയിന്‍: സാനിറ്റൈസറുമായി ആരോഗ്യ വകുപ്പ്

കൊറോണ വൈറസിന്റെ  സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍  സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചു. പൊതുസമൂഹവുമായി കൂടുതല്‍ ഇടപെടുന്ന വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ മുന്നില്‍കണ്ടാണ് ഇത്തരമൊരു നടപടി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്ക്ക് സാനിറ്റൈസറിന്റെ ആദ്യ ബോട്ടില്‍ നല്‍കി പരിപാടിക്ക് തുടക്കം കുറിച്ചു.
ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ വിതരണത്തിന് നേതൃത്വം നല്‍കും.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ  ഉളിയക്കോവിലിലുള്ള  വെയര്‍ ഹൗസില്‍  ആരോഗ്യ വകുപ്പിലെ ഫര്‍മസിസ്റ്റുകളുടെ നേതൃത്വത്തിലാണ് സാനിറ്റൈസറിന്റെ  നിര്‍മാണം നടക്കുന്നത്.  
വ്യക്തി ശുചിത്വത്തിലൂടെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്   സാനിറ്റൈസര്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി പറഞ്ഞു.
സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ഡോ സി ആര്‍ ജയശങ്കര്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ എം എസ്  അനു, എസ് വി ഒ ഷേര്‍ലി ഡാനിയേല്‍,  ഫാര്‍മസിസ്റ്റുമാരായ ബി ബിജു, മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date