Skip to main content

കോവിഡ് 19 ജനകീയം ഈ പ്രതിരോധം:

28,889 വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഹുജന സമ്പര്‍ക്കം ഒഴിവാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലയില്‍ അയ്യായിരം വോളന്റിയര്‍മാരും ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും  ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 28,889 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 3,500 ടീമുകള്‍ ഫീല്‍ഡിലും റെയില്‍വേയില്‍ 20 ടീമുകളും റോഡ് ചെക്ക് പോസ്റ്റുകളില്‍ 15 ടീമുകളും അശ്രാന്ത പരിശ്രമത്തിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നഗരസഭ/ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സര്‍വെയ്‌ലന്‍സ് ടീമിന് ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയംവരിച്ച ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസവും സഹായവും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് ടീം വോളന്റിയേഴ്‌സ് പ്രധാന്യം നല്‍കുന്നു.  ആശുപത്രി ഐസൊലേഷനിലേക്ക് എത്തുന്നവര്‍ക്കും എല്ലാ സേവനങ്ങളും നല്‍കും. സാമൂഹികമായ ഒറ്റപ്പെടുത്തല്‍ ഒഴിവാക്കാനായി അയല്‍ക്കാര്‍ക്കും ബോധവത്കരണം നടത്തി. നിരീക്ഷണത്തിലുള്ളവര്‍ക്ക് തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

 

date