Skip to main content

അതീവ ജാഗ്രത: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് അറസ്റ്റ്

 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപടികള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും .  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അറസ്റ്റുള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം   ജില്ലാ മജിസ്ട്രേറ്റായ കലക്ടറും ജില്ലാ പോലീസ് മേധാവിയും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരം നടപടി സ്വീകരിക്കും.  ജില്ലയിലെ ആരോഗ്യ സംരക്ഷണത്തിനു വിഘാതമാകുന്ന ഏതു പ്രവൃത്തിക്കുമെതിരെയും നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. പൊതുജനാരോഗ്യ നിയമം, ദുരന്തനിവാരണ നിയമം എന്നിവയ്ക്കു പുറമേയാണ് കൂടുതല്‍ വ്യാപ്തിയോടെ പകര്‍ച്ചവ്യാധി ആക്ട് പ്രയോഗിക്കുന്നത്. നടപടി ഒഴിവാക്കാനും സമൂഹന•-യ്ക്കുമായി  പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കലക് ടര്‍ അറിയിച്ചു.

 

date