കോവിഡ് 19 ബസുകള്‍ ദിവസവും ഒന്നിലധികം പ്രാവശ്യം വൃത്തിയാക്കണം
സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മൂക്കും വായും മറയ്ക്കുന്നതിനാവശ്യമായ മാസ്‌കോ തൂവാലയോ ധരിക്കണമെന്നും കണ്ടക്ടര്‍മാര്‍ ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണമെന്നും ആര്‍ ടി ഒ പറഞ്ഞു. കൊറോണ വൈറസ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസ് സംഘടനാ പ്രതിനിധികളും കെ എസ് ആര്‍ ടി സി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ബസുകള്‍ ദിവസവും ഒന്നിലധികം പ്രാവശ്യം അണുനാശിനിയോ സോപ്പ് വെള്ളമോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദേശിച്ചു. ഹാന്‍ഡ് സാനിറ്റെസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യുന്നതിന് എന്‍ ജി ഒ, മറ്റ് സംഘടനകള്‍ എന്നിവയുടെ സഹായം തേടാം. പനിയോ കോവിഡ് 19 ലക്ഷണങ്ങളുമായോ ആരെങ്കിലും യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ആര്‍ ടി ഒ മാരായ ആര്‍ രാജീവ്, ഡി മഹേഷ്, ജോയിന്റ് ആര്‍ ടി ഒ വി ജോയ്, സ്വകാര്യ ബസ് സംഘടനാ പ്രതിനിധികളായ ലോറന്‍സ് ബാബു, ആര്‍ പ്രകാശ്, ആര്‍ പ്രസാദ്യ, കെ എസ് ആര്‍ ടി സി പ്രതിനിധികളായ എം ഡി രവി, രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments