Skip to main content

കോവിഡ് 19 അതിഥി സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്  പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഒരു മുറിയില്‍ രണ്ടുപേര്‍ മാത്രമേ താമസിക്കാവൂ. ശുചിത്വം ഉറപ്പാക്കണം. ജോലിയില്‍ ഏര്‍പ്പെടുമ്പോഴും നിശ്ചിത അകലം പാലിക്കണം. എല്ലാവിഭാഗം തൊഴിലാളികളുടേയും പ്രവൃത്തി സമയം പുനക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയുമാണ് പ്രവൃത്തി സമയം. ധാരാളം വെള്ളം കുടിക്കണം.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും  യാത്ര ചെയ്ത് എത്തിയ തൊഴിലാളികള്‍ ജോലിക്കായോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തു പോകാന്‍ പാടില്ല. നിര്‍ബന്ധമായും 14 ദിവസത്തെ ഗൃഹനിരീക്ഷണത്തില്‍ തുടരണം. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവ ഇവരുടെ കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പു വരുത്തണം. തൊഴില്‍ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

 

date