Skip to main content

കോവിഡ് 19 സാധനങ്ങള്‍ക്ക് അമിതവില ഈടാക്കല്‍; സംയുക്ത പരിശോധനയുമായി വകുപ്പുകള്‍

കൊല്ലം കമ്പോളത്തിലും ചന്ദനത്തോപ്പ്, കുണ്ടറ, ചാത്തന്നൂര്‍ എന്നിവിടങ്ങളിലും വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. 55 വ്യാപാര സ്ഥാപനങ്ങളിലും കടകളിലുമാണ് പരിശോധന നടത്തിയത്.
അമിതവില ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. സവാളയ്ക്ക് 30 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരും. സപ്ലൈകോയിലും റേഷന്‍ കടകളിലും പൊതുമാര്‍ക്കറ്റിലും ആവശ്യത്തിന് എല്ലാ ഭക്ഷ്യസാധനങ്ങളും സ്റ്റോക്കുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അമിതമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍ അറിയിച്ചു.
ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജയചന്ദ്രന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബി ഗോപകുമാര്‍, ആര്‍ അനിയന്‍, ഇന്‍സ്‌പെക്ടര്‍മാരായ പി പി അലക്‌സാണ്ടര്‍, സുരേഷ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ അസീം, മോനു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

 

date