കോവിഡ് 19; വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് മരുന്ന്
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കും മറ്റു രോഗങ്ങളില്‍പ്പെട്ടവര്‍ക്കും ആവശ്യമുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ ചക്കുവരയ്ക്കല്‍ സഹകരണ ആശുപത്രി പദ്ധതി തയ്യാറാക്കി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പരിധിയിലെ രോഗികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ എത്തിക്കുന്നത്. വീഡിയോ കോള്‍ വഴി ഡോക്ടറുടെ സേവനവും വരും ദിവസങ്ങളില്‍ ലഭ്യമാക്കും. മരുന്നുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കും 0474-2409329, 9447280555.
പ്രമേഹം, ബി പി, കൊളസ്‌േട്രാള്‍ എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകളും കൂടാതെ പനി, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ജനറിക്ക് മരുന്നുകളും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ടെലിഫോണ്‍ വഴി ഡോക്ടറുടെ സേവനവും ലഭ്യമാണ്. ഡോക്ടറുമായി സംസാരിക്കാന്‍ വീഡിയോകോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ മരുന്നുകള്‍ വാങ്ങുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സഹകരണ ആശുപത്രി മരുന്നുകള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് പ്രസിഡന്റ് ബി ആര്‍ ശ്രീകുമാര്‍ പറഞ്ഞു.
- Log in to post comments