Skip to main content

കോവിഡ് 19 റോഡ് കുഴിക്കല്‍; ബി എസ് എന്‍ എല്ലിനെ അറിയിക്കണം

ജില്ലയിലെ റോഡുകള്‍ ഉള്‍പ്പടെയുള്ള വിവിധയിടങ്ങളില്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി തുടങ്ങിയ സ്ഥാപനങ്ങളും മറ്റ് ചില ഏജന്‍സികളും നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ മൂലം ബി എസ് എന്‍ എല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത വിധം തകരാറിലായിട്ടുണ്ടെന്ന് ബി എസ് എന്‍ എല്‍ അറിയിച്ചു. കൂടാതെ 16 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകളും ഏഴ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും ഇങ്ങനെ തകരാറിലായവയില്‍ ഉള്‍പ്പെടുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ നിലനിര്‍ത്തേണ്ടത് അതീവ പ്രാധാന്യമുള്ളതാണ്. ഏതു കാരണത്താലും ഏറ്റവും അടിയന്തര സ്വഭാവമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ബി എസ് എന്‍ എല്ലിനെ അറിയിച്ച് അനുമതി വാങ്ങിയ ശേഷം മാത്രമേ റോഡുകള്‍ കുഴിക്കാവൂ. നിര്‍ദേശ ലംഘനം മൂലം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് എന്തെങ്കിലും തടസം നേരിട്ടാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

date