Skip to main content

അഗ്‌നിരക്ഷാസേന കലക്ട്രേറ്റില്‍ അണുനശീകരണം നടത്തി

കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി കലക്‌ട്രേറ്റിലും പരിസരത്തും അഗ്‌നിരക്ഷാസേന അണുനശീകരണം നടത്തി. രണ്ട് ഫയര്‍ എഞ്ചിനുകളില്‍ അണുനാശിനികളുമായി എത്തിയായിരുന്നു ശുചീകരണം നടത്തിയത്. സോഡിയം ഹൈപോ ക്ലോറൈറ്റ്, ബ്ലീച്ചിങ് പൗഡര്‍ മിശ്രിതമാണ് അണുനാശിനിയായി ഉപയോഗിച്ചത്. കോടതി വരാന്ത, കലക്‌ട്രേറ്റ് വരാന്തകള്‍ എന്നിവിടങ്ങളിലാണ് ശുചീകരണം നടന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പങ്കെടുത്തു.

date