കോവിഡ് 19 കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്
കോവിഡ് 19 മായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 250 കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കുരിയോട്ടുമല ഹൈടെക്ക് ഡയറി ഫാമില്‍ നിന്നും മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
മികച്ച മാംസോത്പാദനം ലക്ഷ്യമിട്ട് 10 കര്‍ഷകര്‍ വീതമുള്ള ഗ്രൂപ്പുകള്‍ക്ക് അടുകള്‍ വിതരണം ചെയ്യും. ആയൂര്‍ തോട്ടത്തറ ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന മികച്ചയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നഴ്സറി വഴി സബ്സിഡി നിരക്കില്‍ കോഴി കര്‍ഷകര്‍ക്കായി നല്‍കും.
കോവിഡ് 19 പ്രതിരോധ പദ്ധതികളുടെ ഭാഗാമയി നിരീക്ഷണത്തില്‍ കഴിയുന്ന കര്‍ഷകരുടെ ഉരുക്കള്‍ക്ക് തീറ്റ നല്‍കുന്നതിനായി 31 ലക്ഷം രൂപ അനുവദിച്ചു.
കൂടാതെ 1000 ബ്രോയിലര്‍ കോഴികള്‍ ഉള്‍പ്പെടുന്ന ഒരു യൂണിറ്റിന് 25,000 രൂപ ധനസഹായം നല്‍കും. 10 കോഴിയും കൂടും ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ.നമ്പര്‍. 1426/2020)
- Log in to post comments