ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ഏകീകരിച്ചു
ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭ്യമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം ക്രമപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ലോക് ഡൗണിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടി കൈക്കൊള്ളാനും ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ജില്ലയിലെ പൊതു വിപണി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങള്‍ എന്നിവയുടെ വില ഏകീകരിച്ച് പുതുക്കി നിശ്ചയിച്ചു.
പൊതു വിപണിയിലെ ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിലയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതും നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസെന്‍ഷ്യല്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സിവില്‍ സപ്ലൈസ്/പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അളവു തൂക്ക വകുപ്പുകള്‍ എന്നിവ സംയുക്ത പരിശോധനകള്‍ നടത്തണം.
ഇറച്ചി വില
കോഴിയിറച്ചി(ജീവനോടെ തൂക്കം, ഒരു കിലോഗ്രാം) - 140 രൂപ, ഇറച്ചി മാത്രം(210), കാളയിറച്ചി(320), കാളയിറച്ചി എല്ലില്ലാതെ(360), പോത്തിറച്ചി(340), പോത്തിറച്ചി എല്ലില്ലാതെ(370), ആട്ടിറച്ചി(680).
മത്സ്യ വില
നെയ്മീന്‍ ചെറുത് (നാലു കിലോ വരെ)-780, നെയ്മീന്‍ വലുത് (നാല് കിലോയ്ക്ക് മുകളില്‍)-900, ചൂര വലുത്(750 ഗ്രാം മുകളില്‍)-260, ചൂര ഇടത്തരം(500 മുതല്‍ 750 ഗ്രാം വരെ)-220, ചൂര ചെറുത്(500 ഗ്രാം താഴെ)-190, കേര ചൂര-250, അയല ഇടത്തരം(200 ഗ്രാം മുതല്‍ 100 ഗ്രാം വരെ)-270, അയല ചെറുത്(100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിചാള/കോക്കോല ചാള-110, വട്ട മത്തി/വരള്‍-100, നെത്തോലി-90, വേളാപ്പാര-420, വറ്റ-360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാരന്‍-600, വങ്കട വലുത്(250 ഗ്രാം മുകളില്‍)-180, കിളിമീന്‍ വലുത്(300 ഗ്രാം മുകളില്‍)-330, കിളിമീന്‍ ഇടത്തരം(300 ഗ്രാം മുതല്‍ 150 ഗ്രാം വരെ)-210, കിളിമീന്‍ ചെറുത്-150.
ഇത് സംബന്ധിച്ച പരാതികള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍:- 9188527339, 0474-2767964(കൊല്ലം), 9188527341, 0474-2454769(കൊട്ടാരക്കര), 9188527342, 0476-2620238(കരുനാഗപ്പള്ളി), 9188527344, 0476-2830292(കുന്നത്തൂര്‍), 9188527340, 0475-2222689(പുനലൂര്‍), 9188527343, 0475-2350020(പത്തനാപുരം).
(പി.ആര്‍.കെ.നമ്പര്‍. 1453/2020)
- Log in to post comments