Skip to main content

ആഭരണ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

കോവിഡ് 19 ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് സർക്കാർ 1000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിന് അർഹരായ തൊഴിലാളികൾ ക്ഷേമനിധി പാസ് ബുക്ക്, ക്ഷേമനിധി ഐഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ ഉൾപ്പെടെ jeweleryworkersboard.tsr@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയ് 26 നകം അയക്കണമെന്ന് കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2426219.

date