Post Category
ജീവനക്കാരുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി
ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ നല്‍കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജീവനക്കാരുടെയും വാഹനത്തിന്റെയും ലിസ്റ്റ് പ്രത്യേകം തയ്യാറാക്കി ഇംഗ്ലീഷില്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ മെയ് 25 ന് വൈകിട്ട് അഞ്ചിനകം staffvehicle2020@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ജീവനക്കാരന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍, താമസ സ്ഥലം എന്നിവയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, തരം, കസ്റ്റോഡിയന്റെ പേര്, ഡ്രൈവറുടെ പേര്, ഇരുവരുടെയും മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.
(പി.ആര്‍.കെ.നമ്പര്‍. 1458/2020)
date
- Log in to post comments