ജില്ലയിൽ നിന്ന് 300 അതിഥി തൊഴിലാളികൾ രാജസ്ഥാനിലേയ്ക്ക് മടങ്ങി.
ജില്ലയിൽ നിന്നുള്ള 300 അതിഥി തൊഴിലാളികൾ കൂടി ഇന്ന് (മെയ് 23) പുലർച്ചെ ഒന്നിന് രാജസ്ഥാനിലേയ്ക്ക് മടങ്ങി. ആലത്തൂർ, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വദേശത്തേക്ക് പോയത്. തിരുവനന്തപുരത്ത് നിന്നും ഇന്നലെ (മെയ് 22) രാത്രി ഒമ്പതിന് പുറപ്പെട്ട ശ്രമിക് ട്രെയിനിലാണ് ഇവർ യാത്ര തിരിച്ചത്.
നാട്ടിലേയ്ക്ക് മടങ്ങിയ അതിഥി തൊഴിലാളികളെ പതിവുപോലെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്.ടി.സി. ബസുകളിലാണ് ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്കി.
- Log in to post comments