Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1464 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 23 രാത്രി 8 വരെ) 1464 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 822 പുരുഷൻമാരും 442 സ്ത്രീകളും 200 കുട്ടികളുമുൾപ്പെടെയുള്ളവർ 464 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 362 കാറുകൾ, 78 ഇരുചക്രവാഹനങ്ങൾ, 8 ട്രാവലറുകൾ, 15 മിനി ബസുകൾ, ഒരു ആംബുലൻസ് , എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments