Skip to main content

കുടിവെള്ള പ്രശ്നം:  മന്ത്രി ജി സുധാകരൻ ജലവിഭവ മന്ത്രിക്ക് കത്തയച്ചു

 

ആലപ്പുഴ: നഗരസഭ പരിധിയിൽ കളക്ടറേറ്റിന് പടിഞ്ഞാറ് വശവും സമീപ പ്രദേശങ്ങളായ സിവിൽ സ്റ്റേഷൻ, സ്റ്റേഡിയം, പാലസ് വാർഡ്, എം.ഒ വാർഡ് എന്നിവിടങ്ങളിൽ റംസാൻ ദിനത്തിൽ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിട്ടത് സംബന്ധിച്ച് പൊതുമരാമത്ത് രജിസ്ടേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്തയച്ചു.  ഇത് സംബന്ധിച്ച് മന്ത്രി ജി സുധാകരൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ച് പ്രശ്നം അന്വേഷിച്ചെങ്കിലും പൈപ്പ് ലീക്കേജ് കാരണമാണ് ജലവിതരണത്തിൽ തടസ്സം നേരിടുന്നതെന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോൾ വീണ്ടും ജലവിതരണം മുടങ്ങിയതായി കത്തിൽ പറയുന്നു. ജില്ലയിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ തിരുവനന്തപുരത്ത് നിന്നും സാങ്കേതിക വിദഗ്ദരെയെത്തിച്ച് പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. ആലപ്പുഴയിലെ ജല അതോറിട്ടിയുടെ പ്രവർത്തനം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നതായി കത്തിൽ സൂചിപ്പിക്കുന്നു.

date