Post Category
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങി
മുംബൈയില്‍ നിന്ന് 21 പേര്‍ തിരിച്ചെത്തി
മുംബൈയില്‍ നിന്ന് 21 യാത്രക്കാരുമായി ഐ.എക്‌സ്- 025 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 25) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 10.20നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. അഞ്ച് ജില്ലകളില്‍ നിന്നായി 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 പുരുഷന്‍മാരും ആറ് സ്ത്രീകളുമുള്ള സംഘത്തില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. കണ്ണൂരില്‍ നിന്നുള്ള ഒരാളെ സ്വന്തം ചെലവില്‍ കഴിയേണ്ട കോവിഡ് കെയര്‍ സെന്ററിലാക്കി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം - രണ്ട്, കണ്ണൂര്‍ - എട്ട്, കാസര്‍കോട് - അഞ്ച്, കോഴിക്കോട് - അഞ്ച്, പാലക്കാട് - ഒന്ന്.
date
- Log in to post comments