Skip to main content

ജില്ലയിൽ ആദ്യത്തെ ഓൺലൈൻ താലൂക്ക് അദാലത്ത് നടത്തി

 

 

കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ ആദ്യമായി  താലൂക്ക് അദാലത്ത് ഓൺലൈനായി നടത്തി.  താമരശ്ശേരി താലൂക്ക് അദാലത്താണ്  പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈനായി നടത്തിയത്.  ജില്ലാ കലക്ടർ സാംബശി റാവു കലക്ടറേറ്റിൽ നിന്നും നേതൃത്വം നൽകിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. താമരശ്ശേരി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.  അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്.  ഐ.ടി. മിഷനാണ് സാങ്കേതിക സഹായം നൽകുന്നത്.

 

 

date